20
Feb 2023
Mon
20 Feb 2023 Mon

തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ നിലംപൊത്തിയ കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിയ യുവാവിനെ 160 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. റഷ്യ, കിര്‍ഗിസ്താന്‍, ബെലാറസ് എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലുമണിക്കൂര്‍ നീണ്ടുനിന്ന് രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് സംഘം യുവാവിനെ പുറത്തെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. 33000ത്തിലേറെ പേരാണ് തുര്‍ക്കിയിലും സിറിയയിലുമായി ഭൂകമ്പത്തില്‍ മരിച്ചത്.

തുര്‍ക്കിയില്‍ 29605 പേരും സിറിയയില്‍ 3500ലേറെ പേരുമാണ് മരിച്ചത്. അതേസമയം, സിറിയയില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി മരണം സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക