അബൂദബി: വൃദ്ധമാതാപിതാക്കളെ നോക്കുന്നതിനായി പ്രവാസജീവിതം ഉപേക്ഷിച്ചെത്തിയ 29കാരന് 8.27 കോടി രൂപ സമ്മാനം. മെയ് അവസാനം നടത്തിയ ദുബയ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് പ്രശാന്ത് തിരുനാവക്കറുസു എന്ന തമിഴ്‌നാട് സ്വദേശിക്ക് 10 ലക്ഷം റിയാല്‍(8,27,51,200 രൂപ)സമ്മാനമടിച്ചത്. ദുബയില്‍ പ്രവാസിയായിരുന്ന പ്രശാന്ത് വൃദ്ധരായ തന്റെ മാതാപിതാക്കളെ നോക്കുന്നതിനായി ദുബയ് കൊമേഴ്‌സ്യല്‍ ബാങ്കിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. മെയ് 11ന് ഓണ്‍ലൈനിലാണ് പ്രശാന്ത് ദുബയ് ഡ്യൂട്ടി ഫ്രീയുടെ 423ാം സീരിസിലുള്ള 3059 ടിക്കറ്റ് വാങ്ങിയത്.
|
ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന ദിവസമാണ് പ്രശാന്ത് ഓണ്‍ലൈനില്‍ അവശേഷിച്ചിരുന്ന ഏക ടിക്കറ്റ് സ്വന്തമാക്കിയത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും തന്റെ സഹോദരിമാരുടെ വിവാഹം നടത്തുന്നതിനും സമ്മാനത്തുക ഉപകരിക്കുമെന്ന് പ്രശാന്ത് പറയുന്നു. കുടുംബത്തോടുള്ള തന്റെ കടമകള്‍ നിറവേറ്റാന്‍ സഹായകമായ സമ്മാനത്തിന് ദുബയ് ഡ്യൂട്ടി ഫ്രീയോട് നന്ദി പറയുകയാണെന്ന് പ്രശാന്ത് പ്രതികരിച്ചു.
1999ല്‍ ദുബയ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ ഷോ ആരംഭിച്ചതിനു ശേഷം 10 ലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കുന്ന 210ാമത്തെ ഇന്ത്യക്കാരനാണ് പ്രശാന്ത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





