13
Aug 2025
Mon
13 Aug 2025 Mon
man released from jail stolen bike to go home

ശിക്ഷ പൂര്‍ത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങിയ കുറ്റവാളി നാട്ടില്‍ പോവുന്നതിനായി നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു. പിന്നാലെ പോലീസ് പിടിയിലായി.
തൃശൂര്‍ സ്വദേശി ബാബുരാജ് എന്ന സോഡ ബാബുവാണ് ജയില്‍ മോചിതനായതിനു പിന്നാലെ മോഷണക്കേസില്‍ പിടിയിലായത്. ജയിലില്‍ നിന്നിറങ്ങിയ ബാബുവിന് വീട്ടിലേക്ക് പോവാന്‍ വാഹനം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പരിസരം വീക്ഷിച്ച ഇയാള്‍ ബൈക്ക് കാണുകയും ഇതുമായി കടന്നുകളയുകയുമായിരുന്നു. ഹെല്‍മറ്റ് ഒക്കെ ധരിച്ച് സൗമ്യനായി ബൈക്കില്‍ കയറി ബാബു വാഹനം ഓടിച്ചുപോവുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. മൂന്നു ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ ടൗണ്‍ സ്റ്റേഷന്റെ പരിസരത്ത് ചിലരെ കാണാനെത്തിയിരുന്നു. തുടര്‍ന്ന് ബാറില്‍ കയറി മദ്യപിച്ചതിന് ശേഷം എസ്എന്‍ പാര്‍ക്കിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിക്കുകയായിരുന്നു. ഈ ബൈക്കുമായി തൃശൂരിലെ വീട്ടിലേക്ക് പോവുന്നതിനിടെ കോഴിക്കോട് കൊയിലാണ്ടിയില്‍ വച്ച് പെട്രോള്‍ കഴിഞ്ഞതിനെ തുടര്‍ന്ന് ബൈക്ക് അവിടെ ഉപേക്ഷിച്ച് തൃശൂരിലേക്ക് പോയി. എന്നാല്‍ കുന്നംകുളത്ത് വച്ച് ഇയാളെ വീണ്ടും പോലീസ് പിടികൂടിയപ്പോഴാണ് ബൈക്ക് മോഷ്ടിച്ച കാര്യം പറയുന്നത്. കണ്ണൂരില്‍ നിന്നു ബൈക്ക് മോഷ്ടിച്ചതിനാല്‍ പ്രതിയെ കണ്ണൂര്‍ പോലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ: ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍