30
Jun 2023
Mon
30 Jun 2023 Mon

മുംബൈ: ഏഴു കുട്ടികളെയുമായി യുവാവിന്റെ അപകടകരമായ സ്‌കൂട്ടര്‍യാത്ര. എട്ടുജീവനുകള്‍ അപകടത്തിലാക്കിയുള്ള സ്‌കൂട്ടര്‍ യാത്രയുടെ ദൃശ്യം സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ മുംബൈ ട്രാഫിക് പൊലീസ് കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാളെ അറസ്റ്റ് ചെയ്യണമെന്നും കുട്ടികളുടെ മാതാപിതാക്കളെ വിചാരണ ചെയ്യണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കൂട്ടറിന്റെ പിന്നിലെ കമ്പിയില്‍ ചവിട്ടി നിന്നാണ് ഒരു കുട്ടി യാത്ര ചെയ്യുന്നത്. പിടിവിട്ട് താഴെ വീണാല്‍ ഈ കുട്ടി മറ്റ് വാഹനങ്ങളുടെ അടിയില്‍ അകപ്പെടാമെന്ന സാഹചര്യം പോലുമുണ്ട്. യുവാവിന്റെ അപകടകരമായ യാത്ര മറ്റു വാഹനങ്ങളിലെ യാത്രികരാണ് പകര്‍ത്തി പുറത്തുവിട്ടത്.