കൊച്ചിയില്‍ ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ തറച്ച നിലയില്‍ പുരുഷനെ കണ്ടെത്തി. മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിലാണ് നഗ്നമായ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മറ്റ് മുറിവുകള്‍ കണ്ടെത്തിയിട്ടില്ല. ഇയാള്‍ ധരിച്ചിരുന്ന പാന്റ് സ് ഗേറ്റിനു സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
|
എന്‍ഐഒ കെട്ടിടത്തിന്റെ ഗേറ്റില്‍ കൊരുത്ത നിലയിലായിരുന്നു മൃതദേഹം. സുരക്ഷാ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
മരിച്ചയാള്‍ സ്ഥിരം റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്നു പൊലീസ് വ്യക്തമാക്കി. ഇയാള്‍ പലപ്പോഴും വസ്ത്രമില്ലാതെ നടക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മദ്യപിച്ച് ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചപ്പോള്‍ കമ്പി കുത്തികയറി മരിച്ചതാവാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ തമിഴ്നാട് സ്വദേശിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





