02
Jun 2024
Thu
02 Jun 2024 Thu
Man s Genitals Removed Sex-Change Surgery Done by doctors While He Was Sleeping

ഉത്തര്‍പ്രദേശിലെ ഉറങ്ങിക്കിടന്ന യുവാവിന്റെ ലിംഗം ഡോക്ടര്‍മാര്‍ നീക്കംചെയ്തു. ബോധം തെളിഞ്ഞപ്പോഴാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ വിവരം യുവാവ് തിരിച്ചറിയുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. 20കാരനായ മുജാഹിദിനാണ് കൂട്ടുകാരന്റെ ചതിയില്‍ ലിംഗം നഷ്ടമായത്. മുസാഫര്‍നഗറിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ കൂട്ടുപിടിച്ചാണ് മുജാഹിദിന്റെ കൂട്ടുകാരനായ ഓംപ്രകാശ് കൊടുംക്രൂരത കാട്ടിയത്.(Man’s Genitals Removed, Sex-Change Surgery Done by doctors While He Was Sleeping)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓംപ്രകാശ് ജൂണ്‍ മൂന്നിനാണ് തന്നെ ചതിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതെന്ന് മുജാഹിദ് പരിതപിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഓംപ്രകാശ് തന്നെ ഭീഷണിപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തുവരികയായിരുന്നുവെന്നും മുജാഹിദ് പറഞ്ഞു. എന്തോ രോഗപരിശോധനയ്‌ക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് തന്നെ ആശുപത്രിയിലെത്തിച്ചതെന്നും അനസ്‌തേഷ്യ നല്‍കിയ ശേഷം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നുവെന്നും മുജാഹിദ് പരാതിപ്പെട്ടു.

ബോധം ഉണര്‍ന്നപ്പോള്‍ താനൊരു പെണ്ണായി മാറിയിരിക്കുന്നുവെന്നും പറയുകയായിരുന്നുവെന്നും മുജാഹിദ് പറഞ്ഞു. തന്നെ പെണ്ണാക്കി മാറ്റി ഒപ്പം താമസിപ്പിക്കാനായിരുന്നു ഓംപ്രകാശ് ഈ ചതി ചെയ്തതെന്നും തന്റെ കുടുംബ ഓഹരി കൊല്ലുമെന്ന് പിതാവിനെ ഭീഷണിപ്പെടുത്തി ഓംപ്രകാശ് തട്ടിയെടുത്തുവെന്നും മുജാഹിദ് വെളിപ്പെടുത്തി.

സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഓംപ്രകാശിനൊപ്പം ചേര്‍ന്ന് യുവാവിനെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ഡോക്ടര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അറിവോ സമ്മതമോ ഇല്ലാതെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി മകനെ ആജീവനാന്ത വിഷമത്തിലേക്ക് തള്ളിയിട്ടതിനെതിരോ പോലീസില്‍ പരാതി നല്‍കിയ മുജാഹിദിന്റെ പിതാവ് രണ്ടുകോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ ഓംപ്രകാശിനെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക