24
Jun 2025
Wed
24 Jun 2025 Wed
man sentenced for 145 years and 9 lakh fined for sexullay abusing 12 year old girl

മലപ്പുറത്ത് 12കാരിയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ച 60കാരന് 145 വര്‍ഷം തടവും 8.7 ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം അരീക്കോട് കാവനൂര്‍ സ്വദേശി പള്ളിയാളിതൊടി കൃഷ്ണനെ(60)യാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. അശ്ലീല വീഡിയോ കാണിച്ചായിരുന്നു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. 2022 മുതല്‍ 2023 വരെ ഒരു വര്‍ഷമാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മലപ്പുറം വനിതാ സ്റ്റേഷനാണ് കേസില്‍ അന്വേഷണം നടത്തിയത്.

ALSO READ: കണ്ണൂരില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റില്‍