30
Mar 2025
Fri
30 Mar 2025 Fri
woman arrested in pocso case in Kannur

കണ്ണൂരില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. പുളിമ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിനാണ് അറസ്റ്റിലായത്. തളിപ്പറമ്പ് പോലീസ് ആണ് പരാതിയില്‍ പോക്‌സോ കേസെടുത്ത് സ്‌നേഹയെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിജീവിതയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി. ഇതിലാണ് പീഡന വിവരം പുറത്തുവന്നത്.

പിന്നാലെ വിവരം പോലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. അടിപിടി കേസില്‍ നേരത്തേ പോലീസ് സ്‌നേഹയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ALSO READ: മകന്റെ കൂട്ടുകാരനായ 14കാരനൊപ്പം 35കാരി നാടുവിട്ടു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക