കൊല്ലം ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും ഇവരുടെ സ്ഥാപനത്തിലെ തൊഴിലാളിയായ യുവാവിനെയും ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. പൊള്ളലേറ്റ യുവതി മരിച്ചു. പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികില്‍സയില്‍. കൊല്ലം നഗരത്തില്‍ ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. ഇന്നു രാത്രി ഒന്‍പതോടെയാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
|
ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ അനിലയും ഇവരുടെ ഉടമസ്ഥതയിലുള്ള ബേക്കറിയിലെ ജീവനക്കാരനായ സോണിയും സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിനുള്ളിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നഗരമധ്യത്തില്‍ റെയില്‍വെ സ്റ്റേഷന് അടുത്താണ് സംഭവം.
അനിലയെയും ബേക്കറിയുടെ പങ്കാളിയായ യുവാവിനെയുമായിരുന്നു ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പത്മരാജന്‍ പോലീസിനോടു പറഞ്ഞു. കാറും പത്മരാജന്‍ എത്തിയ ഒമ്‌നി വാനും കത്തി നശിച്ചു. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. തീയണച്ച ശേഷമാണ് അനിലയെ പുറത്തെടുക്കാനായത്. സോണിയുടെ പരിക്ക് ഗുരുതരമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





