രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ വെള്ളിയാഴ്ചയാണ് സംഭവം. 26കാരനായ ദീപക് വര്‍മയാണ് കൊല്ലപ്പെട്ടത്.
|
ചന്ദനനഗര്‍ മെട്രോ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
പിടികൂടാനെത്തിയ പോലീസിനു നേരെ ദീപക് വര്‍മ വെടിയുതിര്‍ത്തെന്നും ഇതു പ്രതിരോധിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു. അതേസമയം ബലാല്‍സംഗത്തിനിരയായ കുട്ടി കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ജൂണ്‍ അഞ്ചിന് രാവിലെയാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ കാണാതെ വന്നതോടെ മാതാപിതാക്കള്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോവുന്നത് കണ്ടെത്തിയത്. സ്ഥിരം കുറ്റവാളിയായ പ്രതിയുടെ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ALSO READ: സൗദിയില്‍ മലയാളിയെ വെടിവച്ചുകൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





