19
Nov 2024
Sat
19 Nov 2024 Sat
man shot killed by three minor boys in Delhi

കടംവാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കുന്നതിന് മൂന്നു കുട്ടികള്‍ ചേര്‍ന്ന് യുവാവിനെ വെടിവച്ചുകൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കബീര്‍ നഗറിലാണ് സംഭവം. നദീം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നദീമിന്റെ രണ്ടു കൂട്ടുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി നദീമും രണ്ടുകൂട്ടുകാരും ചേര്‍ന്ന് സ്‌കൂട്ടറില്‍ പോവുമ്പോഴായിരുന്നു ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നദീമും സുഹൃത്തുക്കളും വെടിയേറ്റുവീണതോടെ അക്രമികളായ കുട്ടികള്‍ ബൈക്ക് ഉപേക്ഷിച്ച് നദീമിന്റെ മൊബൈല്‍ ഫോണും സ്‌കൂട്ടറുമെടുത്ത് രക്ഷപ്പെട്ടു. 7 തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. നദീമിനെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നദീമിന്റെ കൂട്ടുകാര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
അക്രമികളിലൊരാള്‍ നദീമില്‍ നിന്ന് പണം കടം വാങ്ങിയിരുന്നുവെന്നും ഈ പണം തിരികെ നല്‍കാന്‍ യുവാവ് ആവശ്യപ്പെടുകയും ചെയ്തതാണ് കൊലപാതക കാരണമെന്നും പോലീസ് പറഞ്ഞു.

അതേസമയം ഇതേ സംഘം തന്നെ സമീപത്തുള്ള ജ്യോതി നഗറിലെത്തി മറ്റൊരു യുവാവിന്റെ വീടിനു മുന്നിലെത്തി ആറ് തവണ നിറയൊഴിച്ചതായും പോലീസ് പറഞ്ഞു. മൂന്നു കുട്ടികളെ അറസ്റ്റ് ചെയ്യുകയും ഇവരുടെ കൈയില്‍ നിന്ന് മൂന്നു നാടന്‍ തോക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക