ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയ കൂട്ടുകാരന്റെ കഴുത്തുമുറിച്ച് യുവാവ് ചോരകുടിച്ചു. കര്‍ണാടകയിലെ ചിക്കബല്ലപൂറിലാണ് സംഭവം. വിജയ് എന്ന യുവാവാണ് കൂട്ടുകാരനായ മരേഷിന്റെ കഴുത്തറുത്തത്. ആക്രമണത്തിന്റെ ദൃശ്യം കൂടിനിന്നവര്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിജയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മരേഷ് സുഖംപ്രാപിച്ചുവരികയാണ്.
|
തന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ മരേഷിനോടുള്ള പകമൂലം വിജയ് കൂട്ടുകാരനെ വിളിച്ചുവരുത്തിയ ശേഷമാണ് കഴുത്തറുത്തത്. മുറിവില്‍ നിന്ന് ഒഴുകിയ രക്തം യുവാവ് കുടിക്കുകയും ചെയ്തു.
കഴുത്തറുത്ത ശേഷം വിജയ് മരേഷിന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു. ആക്രമണവീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് പൊലീസ് വിജയെ പിടികൂടിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





