19
May 2024
Fri
19 May 2024 Fri
man slits open eight month old pregnant wife’s womb to check unborn child's Sex Gets Life Imprisonment

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിന് പൂര്‍ണഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ അരിവാളിന് പിളര്‍ന്ന ഭര്‍ത്താവിന് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് സംഭവം.(man slits open eight month old pregnant wife’s womb to check unborn child’s Sex Gets Life Imprisonment)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പന്നാ ലാല്‍(46)ആണ് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യ അനിതാ ദേവിയുടെ വയറ്റിലുള്ള കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാന്‍ ഇത്തരമൊരു ക്രൂരത കാട്ടിയത്. 2020 സപ്തംബര്‍ 19നായിരുന്നു സംഭവം.

ആറാം തവണ ഗര്‍ഭിണിയായ അനിതയുടെ വയറ്റിലുള്ളതും പെണ്‍കുഞ്ഞാണെന്ന പൂജാരിയുടെ വാക്കുകള്‍ കേട്ടാണ് പന്നാ ലാല്‍ വീട്ടിലെത്തിയ ശേഷം അനിതാ ദേവിയെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയവര്‍ വിവരം നല്‍കിയതനുസരിച്ച് ബദൗന്‍ പോലീസ് സ്ഥലത്തെത്തുകയും അനിതയെ ഡല്‍ഹി സഫ്ദാര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അനിത രക്ഷപ്പെട്ടെങ്കിലും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പന്നാ ലാലിനെതിരേ കേസെടുത്ത പോലീസ് 2021ല്‍ ഇയാള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക