08
Apr 2023
Mon
08 Apr 2023 Mon

പള്ളുരുത്തി: മാമോദീസ നടന്ന വീട്ടിലെ സംഘര്‍ഷത്തിനു ശേഷം മടങ്ങിയ യുവാവിനെ പിന്തുടര്‍ന്ന് കുത്തിക്കൊന്നു. കൊച്ചി പള്ളുരുത്തിയില്‍ ആണ് സംഭവം. അനില്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ രാത്രിയിലാണ് സംഭവം നടന്നത്. അനില്‍കുമാര്‍ ഞായര്‍ രാത്രി മാമോദീസ നടന്ന വീട്ടില്‍ പോയിരുന്നു. അവിടെവച്ച് കുറച്ച് ആളുകളുമായി വാക്ക് തര്‍ക്കവും അടിപിടിയുമുണ്ടായി. തുടര്‍ന്ന് അനില്‍ കുമാര്‍ അവിടെ നിന്നു മടങ്ങി. എന്നാല്‍ സംഘര്‍ഷമുണ്ടായ ആളുകള്‍ പിന്നാലെയെത്തി അനില്‍കുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക