18
Jun 2024
Wed
18 Jun 2024 Wed
man stabbed wife to death in thiruvananthapuram

തിരുവനന്തപുരം നെയ്യാറ്റിന്‍കര അമ്പൂരിയില്‍ യുവാവ് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്നു. മായം സ്വദേശി രാജി മനോജ് (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ നെയ്യാര്‍ ഡാം പോലീസ് അറസ്റ്റ് ചെയ്തു. വഴക്കിനെ തുടര്‍ന്ന് ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മായത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നു വാങ്ങി മടങ്ങി വരുമ്പോഴായിരുന്നു രാജി ആക്രമണത്തിനിരയായത്. മനോജ് കൈയില്‍ കരുതിയ കത്തികൊണ്ട് രാജിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു.

ബഹളം കെട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിനിടെ കൈക്ക് പരിക്കേറ്റ മനോജിനെ പോലീസ് ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കി. .രാജിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

അമ്പൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജി. തിരുവനന്തപുരത്തിലെ ബാറില്‍ ജോലി നോക്കി വരികയായിരുന്നു മനോജ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക