15
Feb 2026
Sun
15 Feb 2026 Sun
man steals gold ornaments and cash from wedding stage

വിവാഹവേദിയില്‍ നിന്ന് വധുവിന്റെ ആഭരണങ്ങളുമായി മുങ്ങി കള്ളന്‍. രാജസ്ഥാനിലെ ജഗത്പുരയിലെ ‘ചന്ദന്‍ വണ്‍’ മാര്യേജ് ഗാര്‍ഡനില്‍ നടന്ന വിവാഹത്തിനിടെയാണ് യുവാവ് ആസൂത്രിതമായി സ്വര്‍ണാഭരണങ്ങളും പണവും അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞത്. നവീന്‍ കരോളിന്റെ വിവാഹ ചടങ്ങിനിടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്യൂട്ടും ബ്ലേസറും ധരിച്ചാണ് മോഷ്ടാവ് വിവാഹവേദിയില്‍ എത്തിയത്. ഇയാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന അതിഥിയാണെന്നാണ് ഏവരും കരുതിയത്. രാത്രി പത്തേകാലോടെ വധൂവരന്മാര്‍ സ്റ്റേജില്‍ ഫോട്ടോ എടുക്കുന്ന സമയത്തായിരുന്നു മോഷണം. വധു ഇരുന്ന കസേരയുടെ ചുവട്ടില്‍ ഇരുന്ന ബാഗ് കൈക്കലാക്കിയ മോഷ്ടാവ് ഇത് തന്റെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച ശേഷം കടക്കുകയായിരുന്നു.

ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ബാഗ് കാണാനില്ലെന്നു വധു അറിയുന്നത്. ഉടന്‍ തന്നെ വീട്ടുകാര്‍ വിവാഹ വേദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍ എടുത്ത വീഡിയോകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് മോഷണമാണെന്ന് ബോധ്യപ്പെടുന്നത്.

വരന്റെ സഹോദരന്‍ നിതിന്‍ കരോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ALSO READ: ജീവനൊടുക്കിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍