08
Sep 2023
Tue
08 Sep 2023 Tue

മലപ്പുറം എടക്കരയില്‍ ഭാര്യാപിതാവിനെ കൊന്ന ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് മരുത ആനടിയില്‍ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. മരുമകനായ മനോജ് ആണ് കുടുംബവഴക്കിനെത്തുടര്‍ന്ന് പ്രഭാകരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മര്‍ദ്ദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനോജുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഭാര്യയും മക്കളും കുടുംബവീട്ടിലെത്തി പ്രഭാകരനൊപ്പമായിരുന്നു കുറച്ച് ദിവസമായി താമസിച്ചിരുന്നത്. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് മനോജ് ഭാര്യാപിതാവിനെ മര്‍ദ്ദിച്ചുകൊന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക