സഹോദരിയുടെ വിവാഹം നടത്തുന്നതിനുള്ള പണം കണ്ടെത്താനായി കഞ്ചാവ് കച്ചവടത്തിനിറങ്ങിയ യുവാവ് പിടിയില്‍. യുവാവില്‍ നിന്ന് 5.2 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ബംഗളുരുവിലാണ് സംഭവം. 25കാരനായ ബദറുദ്ദീന്‍ ആണ് അറസ്റ്റിലായത്.
|
ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ സ്വദേശിയായ ബദറുദ്ദീന്‍ ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി ബംഗളുരു റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു. കഞ്ചാവ് വിറ്റഴിച്ച് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയതിനു പിന്നാലെ ഇയാള്‍ പിടിയിലായി. ചോദ്യം ചെയ്യലില്‍ ആണ് സഹോദരിയുടെ വിവാഹച്ചെലവിന് പണം കണ്ടെത്താനാണ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്ന് യുവാവ് വെളിപ്പെടുത്തിയത്.
ഹോട്ടല്‍ ജീവനക്കാരനായ ബദറുദ്ദീന് കുടുംബത്തിന്റെ സാമ്പത്തിക ചെലവ് താങ്ങാനായിരുന്നില്ല. ഇതിനിടെ സഹോദരിയുടെ വിവാഹം നടത്തേണ്ട ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നതോടെ എളുപ്പത്തില്‍ പണംകണ്ടെത്താന്‍ കഞ്ചാവ് കച്ചവടത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





