പാട്‌ന: ശിവന്റെ വേഷംകെട്ടിയ യുവാവ് കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചു. ബിഹാറിലെ മാധേപുര ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. രാജവെമ്പാല യുവാവിന്റെ കഴുത്തിലാണ് കടിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
|
മുകേഷ് കുമാര്‍ റാം(30)ആണ് മരിച്ചത്. മാധേപുര ജില്ലയില്‍ ഖുര്‍ദ ഗ്രാമത്തില്‍ നിന്നുള്ള യുവാവ് രാം ലീല അടക്കമുള്ള മതാചാരങ്ങളുടെ ഭാഗമായി വേദിയില്‍ ശിവവേഷം കെട്ടിയാടുന്ന കലാകാരനാണ്.
അഖണ്ഡ് അഷ്ടം ചടങ്ങിന്റെ ഭാഗമായി മാ ദുര്‍ഗാ ക്ഷേത്രത്തിലായിരുന്നു വ്യാഴാഴ്ച മുകേഷ് കുമാര്‍ റാം ശിവ വേഷത്തിലെത്തിയത്. കഴുത്തില്‍ രാജവെമ്പാലയെ ചുറ്റിയാണ് മുകേഷ് കുമാര്‍ വേദിയില്‍ കയറിയത്.
പരിപാടിക്കിടെ പാമ്പ് യുവാവിന്റെ കഴുത്തില്‍ കടിച്ചതോടെ സംഘാടകര്‍ ഉടന്‍ തന്നെ സമീപ ആശുപത്രിയിലെത്തിക്കുകയും ഇവിടെ നിന്നുള്ള നിര്‍ദേശ പ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴി മരണം സംഭവിക്കുകയുമായിരുന്നു. രാജവെമ്പാല കടിച്ചാല്‍ ആന്റിവെനം ലഭ്യമല്ല എന്നതാണ് യുവാവിന്റെ മരണത്തിനു കാരണമായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





