19
Aug 2025
Sat
19 Aug 2025 Sat
man who kills woman by set ablaze her dies of burn injury

ഭര്‍തൃമതിയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെ വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശി ജിജേഷ് (39) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് ജിജേഷ് പെരുവളത്തുപറമ്പിലെ പ്രവീണയുടെ വീട്ടിലെത്തി യുവതിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ ജിജേഷിനും പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പ്രവീണ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചിരുന്നു. ഇരുവരും സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചിരുന്നവരാണ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

ALSO READ: കണ്ണൂരില്‍ യുവതിയെ വീട്ടില്‍ കയറി തീകൊളുത്തി ആണ്‍സുഹൃത്ത്; പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക