പാഷനും ജോലിയും ഒന്നിച്ചുപോവില്ലെന്നു വ്യക്തമായതോടെ ബാങ്ക് ജോലി ഉപേക്ഷിച്ച് പാല്‍വില്‍പ്പനയ്ക്കിറങ്ങിയ യുവാവ് ഇപ്പോള്‍ വീടുകളില്‍ പാലെത്തിക്കുന്ന ആഡംബര വാഹനമായ ഔഡിയുടെ കാറിലാണ്. ഹരിയാനക്കാരനായ അമിത് ഭദാനയാണ് വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച ക്ഷീരകര്‍ഷകനായി ജീവിതം ആസ്വദിക്കുന്നത്.
|
ബിരുദ പഠനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ അമിത് ബാങ്കില്‍ ജോലിക്കു കയറി. എന്നാല്‍ വാഹനങ്ങളോടുള്ള തന്റെ പ്രേമവും ജോലിയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്നു തിരിച്ചറിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു.
കുടുംബത്തില്‍ മുമ്പു തന്നെ പാല്‍കച്ചവടം ഉണ്ടായിരുന്നുവെന്നതിനാല്‍ അമിത് വാഹനപ്രേമവും കച്ചവടവും ഒരുമിച്ചുകൊണ്ടുപോവാന്‍ തീരുാനിച്ചു. ഹാര്‍ലി ഡേവിസന്‍ ബൈക്ക് വാങ്ങിയായിരുന്നു വാഹനപ്രേമം ഊട്ടിയുറപ്പിച്ചത്. ഈ വാഹനത്തിലായി പിന്നീട് വീടുകള്‍ തോറുമുള്ള പാല്‍വിതരണം. കച്ചവടം പൊടിപൊടിച്ചതോടെ ഒരുകോടിയോളം രൂപ വിലമതിക്കുന്ന ഔഡി കാര്‍ വാങ്ങുകയും കച്ചവടം ഇതിലേക്ക് മാറ്റുകയും ചെയ്തു.
ഔഡി കാറില്‍ പാല്‍വിതരണത്തിനെത്തുന്ന അമിതിനെ കണ്ട് ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നവരും അദ്ദേഹത്തിന്റെ സ്വദേശമായ ഫരീദാബാദിലെ പതിവ് കാഴ്ചകളാണ്. ഹാര്‍ലിയില്‍ പാല്‍ വിതരണം നടത്തിയിരുന്ന അമിത് കോടി രൂപയുടെ കാറിലേക്ക് തന്റെ യാത്ര മാറ്റിയതില്‍ ഇടപാടുകാര്‍ക്കും നിറഞ്ഞ സന്തോഷമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





