30
Jul 2025
Tue
30 Jul 2025 Tue
many injured after double decker bus ripped off by canal bridge

കനാല്‍ പാലത്തിന്റെ അടിയിലൂടെ വന്ന ഡബിള്‍ഡക്കര്‍ ബസ്സിന്റെ മേല്‍ക്കൂര പാലത്തിലിടിച്ച് ഇളകിത്തെറിച്ചു. 15 യാത്രികര്‍ക്ക് പരിക്ക്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരം. യുകെയിലെ മാഞ്ചസ്റ്ററിലാണ് ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉയരം കൂടിയ വാഹനങ്ങള്‍ക്ക് കടന്നുപോവാനാവാത്ത വഴിയിലൂടെ ഡബിള്‍ ഡക്കര്‍ ബസ് എത്തുകയായിരുന്നു. ബസ്സിന്റെ മേല്‍ക്കൂര മുന്‍വശം മുതല്‍ പിന്‍വശം വരെയുള്ള ഭാഗം പാലത്തിലിടിച്ച് ഇളകിത്തെറിക്കുകയായിരുന്നു. വന്‍ ശബ്ദത്തോടെയായിരുന്നു അപകടം.

യാത്രികരുടെയെല്ലാം തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. റോഡിനു മുകളിലൂടെ കടന്നുപോവുന്ന ഈ കനാല്‍ പാലത്തില്‍ ഇടിച്ചുകയറി ഉയരംകൂടിയ നിരവധി വാഹനങ്ങള്‍ ഇതിനു മുമ്പും അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക