തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ഫെസ്റ്റിനായി തയാറാക്കിയ താൽക്കാലിക മരപ്പാലം തകര്‍ന്ന് നിരവധി പേർക്ക് പരിക്ക്. നെയ്യാറ്റിൻകര
പുത്തന്‍കടയിൽ ആണ് സംഭവം. അപകടത്തിൽ പലരുടെയും കൈയും കാലുമടക്കം ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ ആളുകള്‍ കയറി നിന്നതോടെ പാലം തകരുകയായിരുന്നെന്നാണ് വിവരം.
|
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. അപകടം നടക്കുമ്പോള്‍ പാലത്തിന്റെ മുകളില്‍ 30 ഓളം പേരുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്തിന്റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. മ്യൂസിക് വാട്ടര്‍ ഷോ നടക്കുന്നതിന് സമീപത്താണ് താൽക്കാലിക പാലം തകര്‍ന്നുവീണത്. ആയിരത്തിലധികം പേരാണ് ഫെസ്റ്റില്‍ പങ്കെടുത്തിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





