പരീക്ഷയില്ലാതെ സര്‍ക്കാര്‍ ജോലി: അങ്കണവാടി വര്‍ക്കര്‍, അക്കൗണ്ടന്റ് മുതല്‍ അധ്യാപന, ഡോക്ടര്‍ ഒഴിവുകള്‍ വരെ
|
വിവിധ തസ്തികകളില്‍ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍, സീനിയര്‍ അസോസിയേറ്റ് ബ്രാഞ്ച് ഓപ്പറേഷന്‍സ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സ്, ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍സ്, സര്‍വീസ് അഡ്വൈസേര്‍സ്, സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ് തസ്തികകളില്‍ ഡിസംബര്‍ 13 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. പ്ലസ്ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ ആണ് യോഗ്യത. പ്രായപരിധി 36 വയസ്സ്. പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം.
ഫോണ്‍ : 04712992609, 8921916220.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ആറ്റിങ്ങല്‍ ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു. എസ്.ഐ.യു.സി നാടാര്‍, ഇ.ഡബ്ലു.എസ് വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച (ഡിസംബര്‍13) ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഐ.ടി.ഐ ഓഫീസില്‍ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.cstaricalcutta.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഫോണ്‍: 0470 2622391
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താത്കാലിക നിയമനം
നെയ്യാറ്റിന്‍കര പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രിയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ ഡിപ്ലോമയുമാണ് യോഗ്യത. ടൈപ്പ്‌റൈറ്റിംഗ് ലോവര്‍ ഇംഗ്ലീഷും മലയാളവും പാസ്സായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ആറ് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച (ഡിസംബര്‍13) രാവിലെ 11ന് പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 04712276169
രജിസ്ട്രാര്‍ നിയമനം
ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ സ്ഥാപനത്തിലെ രജിസ്ട്രാര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 31 നകം നല്‍കണം. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഡയറക്ടര്‍, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കരിമന്‍കോട് പി.ഒ, പച്ച, പാലോട്, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് രജിസ്ട്രാര്‍ തസ്തികയിലേക്കുള്ള അപേക്ഷയെന്ന് രേഖപ്പെടുത്തിയിരിക്കണം.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ടിസ്റ്റ്
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ടിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 20 ന് വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ നല്‍കണം. ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ksicl.org,
04712333790, 8547971483.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡെന്റിസ്ട്രി (OMFS) വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. ബിഡിഎസ് അല്ലെങ്കില്‍ എംഡിഎസ് (OMFS) യോഗ്യതയും UG / PG കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 21 ന് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴിവ്
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. താല്പര്യമുള്ളവര്‍ ഡിസംബര്‍ 13, വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547005084, 9446073146
പ്രോഗം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് ഒഴിവുകള്‍
ത്യശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ദാരിദ്ര ലഘൂകരണ യൂണിറ്റിലെ പ്രോഗം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ (പി.എം.ജി.എസ്.വൈ.) താഴെ പറയുന്ന തസ്തികളിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
തസ്തിക, ശമ്പളം, യോഗ്യത എന്ന ക്രമത്തില്‍
- ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം എക്കൗണ്ടന്റ്, 20065/ രൂപ,
ബി.കോം, പി.ജി.ഡി.സി.എ. (പ്രവ്യത്തി പരിചയം 2 വര്‍ഷം അഭികാമ്യം) - സീനിയര്‍ എക്കൗണ്ടന്റ്, 20065/ രൂപ
പൊതു മരാമത്ത്, ഇറിഗേഷന്‍, എല്‍.എസ്.ജി.ഡി. വകുപ്പുകളില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് / ഡിവിഷണല്‍ എക്കൗണ്ടന്റ് ആയി വിരമിച്ചവര്‍ - അക്രഡിറ്റഡ് എഞ്ചിനീയര്‍, 36000/ രൂപ
സിവില്‍ എഞ്ചിനീയറിംഗ് ബി.ടെക് ബിരുദം, സിവില്‍ വര്‍ക്കില്‍ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം - അക്രഡിറ്റഡ് ഓവര്‍സിയര്‍, 20065/ രൂപ
സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, സിവില്‍ വര്‍ക്കില്‍ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം
താല്‍പര്യമുളളവര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ഡിഎസ്എംഎസ് ബില്‍ഡിംഗ്, ഒളരിക്കര, പുല്ലഴി.പി.ഒ, ത്യശ്ശൂര്‍, പിന്‍ 680012 എന്ന വിലാസത്തില്‍ ഡിസം. 13 ന് മുന്‍പായി അപേക്ഷിക്കണം.
സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍
പട്ടികജാതി വികസന ഓഫീസില്‍ നിലവിലുള്ള രണ്ട് സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍മാരുടെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി പരമാവധി 35 വയസ്സ്. ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി, എം.സി.എ /എം.എസ്.സി. ഐ ടി / എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഡിസംബര്‍ 20ന് വൈകീട്ട് 5ന് മുമ്പായി മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04832 734901.
അക്കൗണ്ടന്റ് നിയമനം
നെന്മാറ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.വി.ഇ.പി ഓഫീസില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നതിന് കുടുംബശ്രീ അംഗം / കുടുംബാംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിട്ടുള്ള 18 വയസ്സിനും 35 വയസ്സിനും ഇടക്ക് പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ബി.കോം ബിരുദവും, ടാലിയുമാണ് യോഗ്യത. പ്രവൃത്തി പരിചയം വേണം.
നെന്മാറ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവര്‍ അപേക്ഷിച്ചാല്‍ മതി. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകര്‍പ്പുകളും കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ ഓക്‌സിലറി അംഗം ആണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സി.ഡി.എസ്സില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഡിസംബര്‍ 16ന് വൈകുന്നേരം അഞ്ചു മണിക്കകം സമര്‍പ്പിക്കണം.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ഡോക്ടര്‍ നിയമനം
പാലക്കാട് ഇ.എസ്.ഐ ആശുപത്രി/ ഡിസ്‌പെന്‍സറിയിലേക്ക് അസി. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ഓഫീസറെ താത്കാലികമായി നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രതിമാസം 57525 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. നിയമനത്തിനായുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 19 ന് രാവിലെ 11 മണിക്ക് കോഴിക്കോട് മാങ്കാവിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. താല്‍പര്യമുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷന്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പം സഹിതം നേരിട്ട് എത്തണം.
റെയില്‍വെ ഹോസ്പിറ്റലില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
പാലക്കാട് റെയില്‍വെ ഡിവിഷനിലെ റെയില്‍വെ ഹോസ്പിറ്റലില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. പാലക്കാട് ജില്ലയില്‍ അഞ്ച് പേര്‍ക്കാണ് അവസരം. പ്ലസ്ടു, എസ്.എസ്.എ, സി.ഒ.പി.എ, എഫ്.ഒ.എ, ഡി.ഇ.ഒ, സെക്രട്ടറിയേറ്റില്‍ പ്രാക്ടീസ്, സ്റ്റെനോഗ്രാഫര്‍ എന്നിവയില്‍ ഏതെങ്കിലും ഒരു ട്രേഡില്‍ ഉള്ള ഐ.ടി.ഐ/ ബിരുദം ആണ് യോഗ്യത. 18 വയസ്സ് മുതല്‍ 29 വയസ്സ് വരെ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 16നകം അപേക്ഷിക്കണം. ഒരു വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ്. മാസം 7000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കേന്ദ്ര സര്‍ക്കാറിന്റെ മൈ ഭാരത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. https://mybharat.gov.in/pages/experiential_learning_detail?task_name=EXPERIENTIALLEARNINGPROGRAMMESOUTHERNRAILWAYPALAKKADDIVISION&key=1445134144 എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495278409 6282296002.
ട്രേഡ്‌സ്മാന്‍ നിയമനം
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്റ് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഫിറ്റിങ് ട്രേഡ്‌സ്മാന്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 16 ന് രാവിലെ 11 മണിക്ക് കോളേജില്‍ കൂടിക്കാഴ്ചയ്ക്കായി എത്തണം.
അങ്കണവാടി വര്‍ക്കര്‍: ഇന്റര്‍വ്യൂ 16 മുതല്‍
അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്കുള്ള വര്‍ക്കര്‍ നിയമനത്തിന് സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 16 മുതല്‍ 21 വരെയുള്ള തീയതികളില്‍ രാവിലെ 10 മണി മുതല്‍ അലനല്ലൂര്‍ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രി ഹാളില്‍ വെച്ച് നടക്കും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്റര്‍വ്യൂവിന് എത്തണം. അറിയിപ്പ് കിട്ടാത്തവര്‍ മണ്ണാര്‍ക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണമെന്നും ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 9188959768.
ആയുര്‍വ്വേദ തെറാപ്പിസ്റ്റ് നിയമനം
പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള വിവിധ ആയുര്‍വേദ ആശുപത്രികളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സുമാണ് യോഗ്യത.
പ്രായം 45 ല്‍ താഴെ. അപേക്ഷകന്‍ യോഗ്യത, ജനനതിയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 28 ന് രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
Many temporary vacancies under the Kerala government


