അംഗസംഖ്യ കുറയുന്നതിനാല്‍ സമുദായം പ്രതിസന്ധിയിലാണെന്നും ഇതു മറികടക്കാന്‍ യുവാക്കള്‍ 18 വയസ്സുമുതല്‍ പ്രണയിക്കുകയും 25 വയസ്സിനുള്ളില്‍ വിവാഹം ചെയ്ത് കുടുംബജീവിതത്തിലേക്ക് കടക്കണമെന്ന് ആഹ്വാനം ചെയ്ത് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കത്തോലിക്കാസഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
|
തന്റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാല്‍പ്പതുകാരന്‍ എന്നോട് പറഞ്ഞു. 18 വയസ്സിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30-40 ലക്ഷം രൂപ ലോണ്‍ എടുത്ത് യുവാക്കള്‍ വിദേശത്തേക്ക് പലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുര്‍ബലപ്പെടുത്തിയെന്നും ജോസഫ് പാംപ്ലാനി പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





