11
Jan 2024
Wed
11 Jan 2024 Wed

കൈനില കളക്ടീവ് ലൈഫിന്റെ ആഭിമുഖ്യത്തിൽ 16 ആർട്ടിസ്റ്റുകളുടെ ചിത്ര, ശിൽപ പ്രദർശനം, മറുനോട്ടം നോട്ടപ്പാട് എന്ന പേരിൽ ജനുവരി 16 മുതൽ ഫോർട്ടുകൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിക്കുന്നു. ചിത്രങ്ങളും ശിൽപ്പങ്ങളും ഇൻസ്റ്റലേഷനുകളുമായി വ്യത്യസ്ത മീഡിയകളിൽ കലാപ്രവർത്തനം നടത്തുന്നവരുടെ കൂട്ടായ്മയാണ് കൈനില. കൈനിലയുടെ രണ്ടാമത് പ്രദർശനമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമകാലിക വിഷയങ്ങളോട് സംവദിക്കുന്ന കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. ജയശ്രീ പി ജി, ഡോ. അജയ് ശേഖർ, ശിവദാസൻ കെ സി, ഷൈൻ നാരായണൻ, ഷാലിമ ഷാജി, അനിൽ കെ വി, ശിവദാസൻ പി ജെ , അനിൽ ടി കെ, റൂബി ടി ജി, കെ എസ് സെൽവരാജ്, രാജേഷ് എം എസ്, ബിജുകുമാർ, ജോഷി പി കെ, ബിജു എം ആർ, സനൽ ആന്റണി, സുനിൽ റോക്കി എന്നിവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. പ്രദര്ശനം ജനുവരി 22ന് അവസാനിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക