വിശാഖപട്ടണം തുറമുഖത്ത് വന്‍തീപിടിത്തം; 25 ബോട്ടുകള്‍ കത്തിനശിച്ചു; കോടികളുടെ നഷ്ടം
|
വിശാഖപട്ടണം: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ 25 ബോട്ടുകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് ബോട്ടുകള്‍ക്ക് തീപിടുത്തമുണ്ടായത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഒരു ബോട്ടില്‍ നിന്ന് തീ മറ്റ് ബോട്ടുകളിലേക്ക് പടരുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികളും പോലീസും പറഞ്ഞു. തീപിടിത്തതില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 40 ബോട്ടുകള്‍ കത്തി നശിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോട്ടുകള്‍ക്ക് തീയിട്ടതാണെന്ന ആരോപണം മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചു.
ഇന്ന് പുലര്‍ച്ചെയോടെയാണ് തീ അണയ്ക്കാനായത്. ഏകദേശം 15 ലക്ഷം രൂപ വിലവരുന്ന ബോട്ടുകളാണ് കത്തി നശിച്ചത്. ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍. രാത്രി വൈകിയാണ് മത്സ്യബന്ധന ബോട്ടില്‍ തീ പടര്‍ന്നതെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ രവിശങ്കര്‍ പറഞ്ഞു. തീ മറ്റ് ബോട്ടുകളിലേക്ക് പടരാതിരിക്കാന്‍ സമീപത്തെ ബോട്ടുകള്‍ സ്ഥലത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റും വെള്ളത്തിന്റെ ഒഴുക്കും തിരിച്ചടിയായി. ഇതോടെ ഈ ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞു. ബോട്ടുകളിലെ ഡീസല്‍ കണ്ടെയ്‌നറുകളും ഗ്യാസ് സിലിണ്ടറുകളും തീ ആളിപ്പടരാന്‍ കാരണമായെന്നും ജെട്ടി പ്രദേശം മുഴുവന്‍ കത്തിനശിച്ചതായും മുതിര്‍ന്ന പോലീസ് പറഞ്ഞു.
ഓരോ ബോട്ടിനും ഏകദേശം 15 ലക്ഷം രൂപ വിലവരും. അപകടത്തില്‍ ഏകദേശം നാലഞ്ച് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
#WATCH | Visakhapatnam Fishing Harbour Fire: ADGP Law and Order Ravi Shankar says, “…One of the ships caught fire where some boys were there late night probably they were all partying, luckily the other boatsmen came and deanchored that ship and let it off into the sea. The… pic.twitter.com/siLEfmzhCC
— ANI (@ANI) November 20, 2023
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





