25
Dec 2024
Sun
25 Dec 2024 Sun
Eranakulam south bridge fire

കൊച്ചി: കൊച്ചിയില്‍ ആക്രി ഗോഡൗണില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപമാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീപിടുത്തത്തില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 12ഓളം സ്‌ക്രാപ്പ് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. തീപിടുത്തം നടന്നതിന് പിന്നാലെ സ്ഥലത്തെത്തി ചേര്‍ന്ന അഗ്‌നിശമന സേന ഗോഡൗണിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപെടുത്തി. വന്‍ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപോര്‍ട്ട്

ഗോഡൗണിന് സമീപത്തെ ലോഡ്ജുകളിലെയും വീടുകളിലെയും താമസക്കാരെയും അടിയന്തരമായ ഒഴിപ്പിക്കുകയായിരുന്നു. ഏറെ നേരത്തെ കഠിനപരിശ്രമത്തിന് ശേഷം അഗ്‌നിശമന സേനാവിഭാഗം തീ നിയന്ത്രണവിധേയമാക്കിയത്.

ALSO READ: ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്: ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യ ഹരജി തള്ളി

തീ നിയന്ത്രണ വിധേയമാക്കിയതിന് പിന്നാലെ ഗോഡൗണിനുള്ളില്‍ കടന്ന് പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍. വലിയ തോതില്‍ ഉയരുന്ന പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.

അപകടം ഉണ്ടായ ഉടന്‍ സൗത്ത് മേല്‍പ്പാലം വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂറിനു ശേഷമാണ് പുനസ്ഥാപിച്ചത്. സമീപത്തുള്ള വര്‍ക്ക് ഷോപ്പിലേയ്ക്കും തീപടര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇതിനിടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലും തീപിടുത്തമുണ്ടായി. 134 മുറികളുള്ള ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് അഗ്നിബാധ. അഗ്‌നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ രക്ഷപെടുത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച് കോണി ഉപയോഗിച്ചായിരുന്നു രക്ഷാദൗത്യം.

തീപിടുത്തത്തില്‍ ഒരു കാര്‍ പൂര്‍ണ്ണമായും മൂന്ന് കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു.