09
Aug 2023
Thu
09 Aug 2023 Thu

കണ്ണൂരില്‍ മയ്യില്‍ സ്റ്റേഷനിലെ എഎസ്‌ഐ മദ്യപാനത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്നു. മയ്യില്‍ സ്റ്റേഷനിലെ എഎസ്ഐ ദിനേശനാണ് സുഹൃത്ത് സജീവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ബുധന്‍ രാത്രി എട്ടോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ദിനേശന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. തര്‍ക്കം മുറുകിയതോടെ് ദിനേശന്‍ വീട്ടില്‍ നിന്ന് വിറകുകമ്പെടുത്ത് സജീവന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സജീവന്‍ തദ്ക്ഷണം മരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക