ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം; മക് ഡൊണാല്‍ഡിനെതിരേ ബഹിഷ്‌കരണ ആഹ്വാനം
|
ജിദ്ദ: ഗസ്സക്ക് നേരെ ബോംബ് വര്‍ഷം തുടരുന്ന ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന് സൗജന്യമായി ഭക്ഷണംവിതരണംചെയ്യുന്ന ലോകത്തെ മുന്‍നിര ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക് ഡൊണാള്‍ഡിനെതിരെ ബഹിഷ്‌കരണാഹ്വാനം. ഇസ്‌റാഈലിലെ മക് ഡൊണാള്‍ഡ് ശാഖയാണ് അധിനിവേശ സൈനികര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതായി അറിയിച്ചത്. കൂടാതെ തങ്ങളുടെ ഇസ്‌റാഈലിലെ ശാഖയിലെത്തുന്ന സൈനികര്‍ക്കും സൈന്യവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്കും 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്നും കമ്പനി പറഞ്ഞു. ഇതിന് പിന്നാലെയാണ് ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായത്.
ആക്രമണം തുടങ്ങിയത് മുതല്‍ അഞ്ചു റസ്‌റ്റോറന്റുകള്‍ സൈനികര്‍ക്ക് ഭക്ഷണം നല്‍കാനായി തുടങ്ങിയെന്നും ദിവസവും 4000 പേര്‍ക്കുള്ള ഭക്ഷണം നല്‍കുന്നുവെന്നും കമ്പനി അറിയിച്ചു. ദക്ഷിണ ഇസ്‌റാഈലില്‍ സൈനികര്‍ക്ക് നല്‍കാനുള്ള ഭക്ഷണം പാകം ചെയ്യുന്നതിന്റെയും പാക്ക് ചെയ്യുന്നതിന്റെയും വീഡിയോയും മക് ഡൊണാള്‍ഡ് പുറത്തുവിട്ടു.
ഫലസ്തീനില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ മതിയായ ഭക്ഷണം ലഭിക്കാതിരിക്കുമ്പോഴാണ്, അധിനിവേശ സൈനികര്‍ക്ക് ഭക്ഷണം സൗജന്യമായി എത്തിക്കുന്നതായി കമ്പനി തന്നെ അറിയിച്ചത്. ഇതോടെ യു.എസ് ആസ്ഥാനമായ മക് ഡൊണാല്‍ഡിനെതിരേ ശക്തമായ ബഹിഷ്‌കരണ ആഹ്വാനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പ്രധാനമായും അറബ് രാജ്യങ്ങളിലാണ് ബഹിഷ്‌കരണ ആഹ്വാനത്തിന് വന്‍ പ്രചാരണം ലഭിച്ചത്. #boycottmacdonalsd എന്ന ഹാഷ് ടാഗ് എക്‌സില്‍ ട്രെന്‍ഡാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





