ഇറാന് പിന്തുണയുള്ള ഹൂത്തി വിമതരുടെ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് വിശുദ്ധ നഗരമായ മക്ക ഉള്‍പ്പെടെയുള്ള സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരദേശ നഗരങ്ങളില്‍ സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദേശം നല്കി. മക്കയ്ക്ക് പുറമെ ജിദ്ദ, തായിഫ് ഭരണകൂടങ്ങള്ക്കുകീഴിലുള്ള പ്രദേശങ്ങളിലാണ് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയത്. മക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കുന്നത്. പിന്നീട് ഭീഷണി ഒഴിവായതോടെ നിര്‍ദേശം പിന്‍വലിച്ചു.
|
Key Highlights
- ചരിത്രത്തിലാദ്യമായി മക്കയിൽ മുന്നറിയിപ്പ്: ഹൂതി ആക്രമണ ഭീഷണിയെത്തുടർന്ന് മക്ക, ജിദ്ദ, തായിഫ് തുടങ്ങിയ പ്രദേശങ്ങളിൽ സൗദി സിവിൽ ഡിഫൻസ് വ്യോമാക്രമണ ജാഗ്രതാ സൈറണുകൾ മുഴക്കി.
- വ്യോമഗതാഗതം തടസ്സപ്പെട്ടു: മുൻകരുതലിന്റെ ഭാഗമായി മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.
- ആരോപണം തള്ളി ഹൂതികൾ: മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ അയച്ചെന്ന സൗദി സഖ്യസേനയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് ഹൂതി വക്താവ് ഹസെം അൽ അസദ് വ്യക്തമാക്കി.
- ആഗോള ആശങ്ക: ചെങ്കടലിലെ ബാബ് അൽ മന്ദേബ് കടലിടുക്ക് അടയ്ക്കുന്നത് ലോക സമ്പദ്വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന് നേരെ ഹൂത്തികള്‍ തുടര്‍ച്ചയായി നടത്തുന്ന ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. മുന്‍കരുതലിന്റെ ഭാഗമായി മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഇസ്രായേലി പത്രമായ ഹയോം റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ തായിസ് നഗരത്തിന് സമീപമുള്ള ഹൂത്തി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന തിരിച്ചടി നല്‍കിയതായും വിവരമുണ്ട്.
ALSO READ: മെറ്റയുടെ പുതിയ സബ്സ്ക്രിപ്ഷൻ സേവനം ‘മെറ്റ വൺ’; പ്രതിമാസം 150 രൂപ മുതൽ
തിങ്കളാഴ്ച സൗദിക്ക് നേരെയുണ്ടായ ഹൂത്തി ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ആറ് മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. എന്നാല്‍, മക്കയില്‍ അപകടസാധ്യത ഒഴിഞ്ഞതായും ജാഗ്രത തുടരണമെന്നും സൗദി സിവില്‍ ഡയറക്ടറേറ്റ് എക്സിലൂടെ (ത) അറിയിച്ചു.
ആരോപണം തള്ളി ഹൂത്തികള്‍
അതേസമയം, മക്കയെ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ടെന്ന സൗദി സഖ്യസേനയുടെ അവകാശവാദം ഹൂത്തികള്‍ തള്ളി. മക്കയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും പഴയ കള്ളവുമാണെന്ന് ഹൂത്തി പൊളിറ്റ് ബ്യൂറോ അംഗം ഹസെം അല്‍ അസദ് വ്യക്തമാക്കി. സൗദി അറേബ്യ ആക്രമണം തുടരുന്നിടത്തോളം കാലം യെമന്റെ തിരിച്ചടിയും ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ധിക്കുന്ന സംഘര്‍ഷം
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൗദിയിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കും സൈനിക താവളങ്ങള്‍ക്കും നേരെ ഹൂത്തികള്‍ കനത്ത ആക്രമണമാണ് നടത്തുന്നത്. ഖാമിസ് മുഷൈതിലെ കിംഗ് ഖാലിദ് എയര്‍ബേസിന് നേരെ ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂത്തികള്‍ അവകാശപ്പെട്ടു.
പടിഞ്ഞാറന്‍ യെമനില്‍ ഉണ്ടായ പോരാട്ടത്തില്‍ എട്ട് സര്‍ക്കാര്‍ സൈനികര്‍ കൊല്ലപ്പെട്ടു. ചെങ്കടല്‍ പാത അടയ്ക്കാനുള്ള ഹൂത്തികളുടെ നീക്കത്തിനെതിരെ ഖത്തര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബാബ് അല്‍ മന്ദേബ് കടലിടുക്ക് അടയ്ക്കുന്നത് ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
അതിനിടെ, വിഷയം പരിഹരിക്കാന്‍ സൗദി കിരീടാവകാശി നടത്തിയ ഇടപെടല്‍ അഭ്യര്‍ത്ഥന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചു. ചെങ്കടലിലെ പ്രധാന കപ്പല്‍പ്പാത ഭീഷണിയിലായതോടെ, സ്ഥിതിഗതികള്‍ നേരിടാന്‍ സൗദി അറേബ്യ വരും ദിവസങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും.
Tags: Mecca Air Raid Alert, Saudi Arabia Houthi Attack, Houthis Targeting Saudi, Saudi Civil Defence Warning, Red Sea Conflict, Middle East News Malayalam, Saudi Yemen Crisis
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




