16
Sep 2026
Wed
16 Sep 2026 Wed
anto-augustine-wayanad-house-excise

കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടില്‍ നിന്ന് 43 ലിറ്റര്‍ വിദേശമദ്യം പിടിച്ചടുത്തു. പോലീസ് പരിശോധനയ്ക്ക് പിന്നാലെ എത്തിയ എക്സൈസ് വിഭാഗമാണ് മദ്യം പിടിച്ചെടുത്തത്. ഇതിനൊപ്പം വീടിനുള്ളില്‍ നിന്ന്ഏഴ് ലിറ്റര്‍ വൈനും കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • മദ്യശേഖരം പിടികൂടി: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനും എക്സൈസ് പിടിച്ചെടുത്തു.
  • പോലീസ് പരിശോധനയ്ക്കിടെ കണ്ടെത്തൽ: മെസ്സി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്.
  • നിയമലംഘനം: ഒരാൾക്ക് പരമാവധി 3 ലിറ്റർ വിദേശമദ്യവും 3.5 ലിറ്റർ വൈനും കൈവശം വെക്കാവുന്ന സ്ഥാനത്താണ് അനുമതിയില്ലാതെ വൻ ശേഖരം സൂക്ഷിച്ചത്.
  • എക്സൈസ് നടപടി: കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മഹസർ തയ്യാറാക്കി തുടർനടപടികൾ ആരംഭിച്ചു.

മെസ്സി വിവാദവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയ്ക്കിടെ മദ്യശേഖരം കണ്ടെത്തിയതോടെ, ഇതിന്റെ നിയമപരമായ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനായി എക്‌സൈസ് വിഭാഗത്തെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്. ബിയര്‍, കള്ള്, മറ്റ് വിദേശമദ്യങ്ങള്‍ എന്നിവയുള്‍പ്പെടെ പരമാവധി 15 ലിറ്റര്‍ വരെ കൈവശം വെക്കാന്‍ മാത്രമാണ് അനുമതി.

കണ്ടെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ എക്‌സൈസ് സംഘം പരിശോധിച്ച് വരികയാണ്. കൃത്യമായ ലൈസന്‍സോ താല്‍ക്കാലിക അനുമതിയോ ഇല്ലാതെ വീട്ടില്‍ ഇത്തരം വലിയ അളവില്‍ മദ്യം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്.

പിടിച്ചെടുത്ത മദ്യശേഖരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ വെച്ച് തന്നെയുള്ള നിയമനടപടികളും മഹസര്‍ തയ്യാറാക്കലും തുടരുകയാണ്.

Tags: Anto Augustine Liquor Seizure, Reporter TV Anto Augustine, Wayanad Excise Raid, Messi Scam Case, Kerala News Malayalam, Wayanad News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക