ഗവ. മെഡിക്കല്‍ കോളജില്‍ പ്രസവിച്ച യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവന്നു. പ്രസവിച്ച് രണ്ടരമാസത്തിനു ശേഷമാണ് യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവന്നത്. സംഭവത്തില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രസവിച്ച മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരി മന്ത്രി ഒ ആര് കേളു , ഡിഎംഒ, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കു പരാതി നല്കി.
|
പ്രസവത്തിനു ശേഷം യുവതിക്കു കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതോട് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും നന്നായി വെള്ളം കുടിച്ചാല്‍ മതി മാറിക്കോളുമെന്നായിരുന്നു ഡോക്ടര്‍ നല്കിയ മറുപടി. രണ്ടരമാസത്തിനു ശേഷം യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവരികയായിരുന്നു. പ്രസവശേഷമുണ്ടായ രക്തസ്രാവം തടയാന്‍ ഡോക്ടര്‍ യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളിലേക്ക് കടത്തിവച്ച തുണിക്കഷ്ണം എടുത്തുമാറ്റാന്‍ മറന്നുപോയതാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയത്.
ALSO READ: സ്കൂള്‍ വിദ്യാര്‍ഥിനിക്കു മുന്നില്‍ വീഡിയോ കോളില്‍ നഗ്നത പ്രദര്‍ശിപ്പിച്ച അധ്യാപകന് അറസ്റ്റില്‍





