കുവൈത്തിലെ സലൂണുകളില്‍ സ്ത്രീകളും പുരുഷന്മാരും മികസ്ഡ് ആയി ജോലി ചെയ്യുന്നതിന് വിലക്ക്
|
കുവൈത്ത് സിറ്റി: രാജ്യത്തെ സലൂണുകളില്‍ സ്ത്രീകളും പുരുഷന്മാരും മികസ്ഡ് ആയി ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി കുവൈത്ത്. കുവൈത്തിലെ സലൂണുകളില്‍ പൊതുധാര്‍മികമായ കാര്യങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹയേഫ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. നിലവിലുള്ള നിര്‍ദേശം കര്‍ശനമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സലൂണുകള്‍ രാജ്യത്ത് തുറക്കാന്‍ വേണ്ടി ലൈസന്‍സ് അനുവദിക്കുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ നല്‍കുന്നുണ്ട്. അത് പാലിക്കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണ്. സ്ഥാപനങ്ങള്‍ തുറക്കാന്‍ വേണ്ടി അനുവദിച്ച ലൈസന്‍സില്‍ പ്രതിപാദിച്ച നിയമങ്ങള്‍ എല്ലാം പാലിക്കണം. സലൂണില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അതിനാല്‍ ആണ് നിര്‍ദേശങ്ങള്‍ ശക്തമായി പാലിക്കണം എന്ന ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുനിസിപ്പാലിറ്റി മന്ത്രാലയം നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ ജനറല്‍ സ്റ്റോറുകള്‍ക്ക് മാത്രമല്ല ഹെല്‍ത്ത് ക്ലബുകള്‍ പോലുള്ള എല്ലാ സ്ഥാനങ്ങള്‍ക്കും ബാധാകമാമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എം.പിക്ക് മറുപടി നല്‍കി.


