29
Jan 2023
Thu
29 Jan 2023 Thu

തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നല്‍കി കൊണ്ട് ഉത്തരവിറക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് ഉത്തരവിറക്കിയത്. ഇത് കൂടാതെ 18 വയസ്സ് തികഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് 60 ദിവസത്തെ പ്രസവാവധിയും അനുവദിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുസാറ്റിലും കേരള സാങ്കേതിക സര്‍വകലാശാലയിലും നേരത്തെ ആര്‍ത്തവാവധി അനുവദിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയത്. ആര്‍ത്തവാവധി ഉള്‍പ്പെടെ 73 ശതമാനം ഹാജര്‍ നിശ്ചയിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക