30
Apr 2025
Tue
30 Apr 2025 Tue
Microsoft fires two staffs after protesting against companys ties with Israel army

ഇസ്രായേല്‍ സൈന്യവുമായുള്ള മൈക്രോസോഫ്റ്റ് കമ്പനിയുടെ ബന്ധത്തിനെതിരേ പ്രതിഷേധിച്ച രണ്ട് വനിതാ ജീവനക്കാരെ പിരിച്ചുവിട്ടു. ഇബ്തിദല്‍ അബൂസ്സദ്, വാണിയ അഗ്രവാള്‍ എന്നിവര്‍ക്കെതിരേയാണ് മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ നടപടി സ്വീകരിച്ചത്. കമ്പനിയുടെ അമ്പതാം വാര്‍ഷിക വേളയിലായിരുന്നു ഇരുവരുടെയും പ്രതിഷേധം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച മൈക്രോസോഫ്റ്റിന്റെ എഐ മേധാവിയായ മുസ്തഫ സുലൈമാന്‍ കമ്പനിയുടെ അമ്പതാം വാര്‍ഷികവേളയില്‍ സംസാരിക്കുന്നതിനിടെ ഇബ്തിദല്‍ അബൂസ്സദ് പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. നല്ലകാര്യത്തിനാണ് എഐ എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. എന്നാല്‍ കമ്പനി എഐ ആയുധങ്ങള്‍ ഇസ്രായേല്‍ സൈന്യത്തിനാണ് വില്‍ക്കുന്നത്. അമ്പതിനായിരം ആളുകളാണ് അവിടെ മരിച്ചതെന്നും യുവതി പറയുകയുണ്ടായി. താങ്കളുടെ പ്രതിഷേധത്തിന് നന്ദി. താനതു കേട്ടുവെന്നുമായിരുന്നു മുസ്തഫ ഇതിനോടു പ്രതികരിച്ചത്.

ഇതിനു ശേഷം മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡേല്ല, മുന്‍ സിഇഒമാരായ ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ബാല്‍മര്‍ എന്നിവര്‍ പങ്കെടുത്ത ചോദ്യോത്തരവേളയിലാണ് വാണിയ അഗ്രവാള്‍ പ്രതിഷേധിച്ചത്. ഇതിനു പിന്നാലെ ഇരുവരോടും വേദി വിട്ടുപോവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇബ്തിദല്‍ അബൂസ്സദിനെ പിരിച്ചുവിടുകയും വാണിയ അഗ്രവാള്‍ രാജിക്കത്ത് സമര്‍പ്പിക്കുകയുമായിരുന്നു. കമ്പനി രാജി അംഗീകരിക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക