16
May 2026
Sat
16 May 2026 Sat
milma milk price

Milma milk price hike  തിരുവനന്തപുരം: ഇന്ധനത്തിനും ഹോട്ടല്‍ ഭക്ഷണത്തിനും വിലകൂടിയതിന് പിന്നാലെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി മറ്റൊരു വില വര്‍ധന കൂടി വരുന്നു. സംസ്ഥാനത്ത് മെയ് 21 മുതല്‍ മില്‍മ പാലിന് വില വര്‍ധിക്കും. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പുതിയ നിരക്കിന് അംഗീകാരം നല്‍കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നത്. ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

സര്‍ക്കുലര്‍ റെസല്യൂഷന്‍ വഴി വില വര്‍ധന പാസാക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ബോര്‍ഡ് അംഗങ്ങളിലെ എട്ട് പേര്‍ മാത്രമാണ് ഉത്തരവില്‍ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡിലെ 8 പേര്‍ മാത്രമാണ് സര്‍ക്കുലറില്‍ ഒപ്പിട്ടത്.

ഭൂരിപക്ഷം അംഗങ്ങളും ഇതില്‍ നിവിട്ടുനില്‍ക്കുകയും കൃത്യമായി ബോര്‍ഡ് യോഗം വിളിച്ച് ചേര്‍ത്ത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വിലവര്‍ധനയ്ക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വില വര്‍ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുകയുടെ സിംഹഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് തന്നെ ലഭിക്കുമെന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന സവിശേഷത.