26
Feb 2026
Wed
26 Feb 2026 Wed
Minister Veena George hospitalised after she faced KSU protes

ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ് യുവിന്റെ പ്രതിഷേധം. പ്രതിഷേധക്കാരെത്തിയതോടെ മന്ത്രിക്കു പോലീസ് സംരക്ഷണവലയമൊരുക്കി. കെഎസ് യുക്കാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്നും കഴുത്തിനും കൈയേറ്റം പരിക്കേറ്റെന്നും മന്ത്രി പറഞ്ഞു. ഇതോടെ മന്ത്രിയുടെ യാത്ര റദ്ദാക്കുകയും കണ്ണൂര്‍ ജില്ലാ ആശുപത്രി ഐസിയുവിലേക്ക് അവരെ മാറ്റുകയും ചെയ്തു. വീണാ ജോര്‍ജിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വന്ദേഭാരതില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ച് മന്ത്രിക്കു നേരെ കെഎസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം മന്ത്രിയുടെ അവകാശവാദം കെഎസ് യു സംസ്ഥാന നേതാവ് അലോഷ്യസ് സേവ്യര്‍ തള്ളി. പ്രവര്‍ത്തകര്‍ മന്ത്രിയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ മന്ത്രിയുടെ അരികിലേക്ക് ഒരൊറ്റ കെഎസ് യു പ്രവര്‍ത്തകന്‍ പോലും ചെല്ലുന്നതായി കാണാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് മന്ത്രിയെ ഇവിടെ നിന്ന് മാറ്റിക്കൊണ്ടുപോവാന്‍ ശ്രമിക്കുമ്പോള്‍ മന്ത്രി വീണാ ജോര്‍ജ് സമരക്കാര്‍ക്കു നേരെ തിരിഞ്ഞുചെല്ലുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അതിന 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോര്‍ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കില്‍ പരിഹസിച്ചു.

ALSO READ: കോളജ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; നെറ്റിയിലും താടിയിലും മുറിവ്