23
Sep 2024
Fri
23 Sep 2024 Fri
Adivasi minor boy and girl found hand dead in Moothedam

മലപ്പുറം മൂത്തേടത്ത് പ്രായപൂര്‍ത്തിയാവാത്ത ആദിവാസികളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരു കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിത്ത്(17), കരുളായ കൊയപ്പാന്‍ വളവിലെ ഗോപിക(15)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാസങ്ങളായി ഇരുവരും ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. മൂത്തേടം കല്‍ക്കുളം തീക്കടി നഗറിലെ വീട്ടിനകത്തായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. അടുത്തിടെ ഇരുവരും വിഷംകഴിച്ചുജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക