03
Jul 2023
Fri
03 Jul 2023 Fri

മൈനരായ ആണ്‍കുട്ടികളുടെ സംഘം 9 വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് സംഭവം. പ്രതികളായ നാല് ആണ്‍കുട്ടികളെ പിടികൂടി. 12നും 14നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലാണ്. ഇവരെ ജുവനൈല്‍ ഹോമിലടച്ചു. ഒരാള്‍ കൂടി ഇനിയും പിടിയിലാവാനുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച വൈകീട്ടാണ് പ്രതികള്‍ വീടിനു മുന്നിലിരുന്ന് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ചോക്കലേറ്റ് വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. വീടിന്റെ ടെറസിന്റെ മുകളിലെത്തിച്ച സംഘം കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അവശയായ കുട്ടി വീട്ടിലെത്തി വിവരം മാതാവിനെ അറിയിക്കുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക