ഗുവാഹത്തി: ഓടുന്ന കാറില്‍ 15 വയസുകാരി കൂട്ടബലാത്സംഗത്തിരയായി. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ബിശ്വനാഥ് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ആഹാരം വാഗ്ദാനം ചെയ്താണ് തന്നെ കാറില്‍ കയറ്റിയതെന്നും പിന്നീട് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
|
ഒന്നിലേറെ പുരുഷന്മാര്‍ പലതവണ തന്നെ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ഓടുന്ന കാറില്‍ ചില ചലനങ്ങള്‍ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വാഹനം തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. അര്‍ധനഗ്‌നമായ നിലയിലായിരുന്നു പെണ്‍കുട്ടി.
അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവ സമയത്ത് ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനം പിടിച്ചെടുത്തതായി ബിശ്വനാഥ് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ദീപ്തി മാലി പറഞ്ഞു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





