15
Dec 2024
Wed
15 Dec 2024 Wed
Minority students can apply for UGC/CSIR NET training

കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് UGC/CSIR NET പരിശീലനത്തിന് അപേക്ഷിക്കാം. സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവില്‍ പഠനം പൂര്‍ത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളില്‍നിന്നാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനല്‍ ചെയ്ത 12 സ്ഥാപനങ്ങള്‍ മുഖാന്തിരമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

യോഗ്യത:
കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരാകണം.
മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ടവരാകണം.
ബിരുദാനന്തര ബിരുദ ഒന്നാം വര്‍ഷ പരീക്ഷയില്‍ 55% മാര്‍ക്ക് നേടി രണ്ടാം വര്‍ഷ പഠനം നടത്തുന്നവരാകണം.
ബിരുദാനന്തര ബിരുദം 55% മാര്‍ക്കോടെ പൂര്‍ത്തിയാക്കണം.

ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട ബി.പി.എല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിഗണിക്കും. കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലുമാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ എ.പി.എല്‍ വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കുന്നതാണ്.

എങ്ങിനെ അപേക്ഷിക്കാം

www.minortiywelfare.kerala.gov.in വകുപ്പ് വെബ്‌സൈറ്റിലും കോച്ചിംഗ് സ്ഥാപനങ്ങളുടെ വിവരങ്ങളും അപേക്ഷ ഫോമും ലഭ്യമാണ്.
പരിശീലനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാല്‍ മുഖേനയോ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്‌സ് കോഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാം.

Minority students can apply for UGC/CSIR NET training