തക്കാളിവില കുതിച്ചുയരുന്നതിനിടെ കര്‍ണാടകയില്‍ ഒരേക്കര്‍ സ്ഥലത്ത് കൃഷിചെയ്തിരുന്ന തക്കാളിച്ചെടികള്‍ അക്രമികള്‍ വെട്ടിനശിപ്പിച്ചു. 20 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇതിലൂടെ കര്‍ഷകനുണ്ടായത്. ചാമരാജ്‌നഗര്‍ ജില്ലയിലെ കെബ്ബപുരയിലാണ് സംഭവം.
|
കര്‍ഷകനായ മഞ്ജുനാഥ് രാത്രി ഒമ്പതുവരെ കൃഷിയിടത്തിലുണ്ടായിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ തക്കാളി വിളവെടുപ്പിന് പാകമായിരുന്നു. വ്യാഴം രാവിലെ കൃഷിയിടത്തിലെത്തിയപ്പോഴാണ് തക്കാളിച്ചെടികള്‍ അജ്ഞാതര്‍ വെട്ടിനശിപ്പിച്ചത് മഞ്ജുനാഥ് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
സ്വര്‍ണം പണയപ്പെടുത്തി കിട്ടിയ രണ്ടുലക്ഷം രൂപ മുടക്കിയാണ് രണ്ടേക്കര്‍ സ്ഥലത്ത് തക്കാളികൃഷി ചെയ്തിരുന്നതെന്ന് മഞ്ജുനാഥ് പറയുന്നു. കിലോഗ്രാമിന് 200 രൂപയ്ക്കു മുകളിലാണ് കര്‍ണാടകയില്‍ തക്കാളി വില. അടുത്തിടെ കോളാറില്‍ നിന്ന് രാജസ്ഥാനിലേക്ക് കൊണ്ടുപോയ 20 ലക്ഷം രൂപയുടെ തക്കാളി ലോറി ഡ്രൈവര്‍ അഹമ്മദാബാദില്‍ മറിച്ചുവിറ്റ ശേഷം ലോറി ഉപേക്ഷിച്ച് പണവുമായി കടന്നിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





