03
May 2023
Sat
03 May 2023 Sat

സിഡ്‌നി: കുതിരസവാരിക്കിടെ വീണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരുന്ന മുന്‍ ലോകസുന്ദരി മല്‍സരാര്‍ഥിയെ മരണത്തിനു വിട്ടുകൊടുത്തു. ആസ്‌ത്രേലിയന്‍ ഫാഷന്‍ മോഡലായ സിയന്ന വീര്‍(23)ആണ് മരിച്ചത്. ഉപകരണങ്ങളുടെ സഹായത്തോടെയാണ് സിയന്ന വീറിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഴ്ചകള്‍ പിന്നിട്ടിട്ടും സിയന്നയുടെ കാര്യത്തില്‍ യാതൊരുവിധ പുരോഗതിയും കാണാതെ വന്നതോടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ അഴിച്ചുമാറ്റാന്‍ കുടുംബം അനുമതി നല്‍കുകയും യുവതി മരിക്കുകയുമായിരുന്നു.

ഏപ്രില്‍ രണ്ടിന് വിന്‍ഡ്‌സര്‍ പോളോ ഗ്രൗണ്ടില്‍ കുതിര സവാരി നടത്തുന്നതിനിടെയാണ് കുതിരക്കൊപ്പം സിയന്നയും വീണത്. വീഴ്ചയില്‍ സിയന്നയ്ക്ക് ഗുരുതര പരിക്കുകള്‍ ഏറ്റിരുന്നു.

2022ലെ മിസ് യൂനിവേഴ്‌സ് മല്‍സരത്തില്‍ ഫൈനലില്‍ എത്തിയ 27 പേരില്‍ ഒരാളായിരുന്നു സിയന്ന വീര്‍. ഇംഗ്ലീഷ് സാഹിത്യത്തിലും മനശ്ശാസ്ത്രത്തിലും സിയന്ന വീര്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കരിയറിന്റെ ഭാഗമായി ബ്രിട്ടനിലേക്ക് പോവാനിരിക്കെയാണ് യുവതി അപകടത്തില്‍പെടുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക