ഹമാസിനെ ഭീകരസംഘടനയായി ചിത്രീകരിക്കുന്നത് സയണിസ്റ്റുകള്‍: ശശി തരൂരി തള്ളി MM ഹസന്‍
|
തിരുവനന്തപുരം: കോഴിക്കോട് ബീച്ചില്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീന്‍ ഐകദാര്‍ഢ്യറാലിയിലെ ശശി തരൂരിന്റെ പ്രസംഗത്തെ തള്ളി യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഇക്കാര്യത്തില്‍ യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ഹമാസിനെ ഭീകര സംഘടനയായി ചിത്രീകരിക്കുന്നത് സയണിസ്റ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ ആക്രമണം പ്രത്യാക്രമണമാണ്. ശശി തരൂര്‍ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചതിനാല്‍ ഒന്നും പറയാനില്ലെന്നും എം.എം ഹസന്‍ പറഞ്ഞു.
പ്രസ്തുത വിഷയം വിവാദമാക്കുന്നത് ഫലസ്തീനെതിരായ നിലപാട് സ്വീകരിക്കുന്നവരാണെന്നും ഒരു വരിയില്‍ പിടിച്ച് വിവാദം ഉണ്ടാക്കുന്നവര്‍ ഫലസ്തീന്‍ വിഷയത്തെ വഴിതിരിച്ച് വിടുന്നുവെന്നുമാണ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
അതേസമയം ഹമാസ് ഭീകര സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്!ലിം ലീഗ് കോഴിക്കോട് നടത്തിയ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





