04
Oct 2024
Sat
04 Oct 2024 Sat
Mobile phone theft in Alen walker program

കൊച്ചി: കൊച്ചിയില്‍ അലന്‍ വോക്കറുടെ സംഗീത പരിപാടിക്കിടെ കൂട്ടത്തോടെ മോഷ്ടിക്കപ്പെട്ട ഫോണുകള്‍ തേടി പോലീസ് സംഘം ഡല്‍ഹിയിലേക്ക്.(Mobile theft in Alan Walker program; Police expanding investigation to Delhi Chor bazar)  അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വന്‍ ജനത്തിരക്കുള്ള റാലി, സംഗീത പരിപാടി എന്നിവയില്‍ കടന്നുകയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന അസ്ലം ഖാന്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. വിമാനത്തിലെത്തി അതിവിദഗ്ധമായി ഫോണുകള്‍ മോഷ്ടിച്ച് ട്രെയ്‌നില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുത്ത് മടങ്ങുന്നതാണ് സംഘത്തിന്റെ രീതി. പത്തോളം പേര്‍ ചേര്‍ന്നാണ് വലിയ ആള്‍ക്കൂട്ടമുള്ള പരിപാടികളില്‍ മോഷണം നടത്തുന്നത്.

ALSO READ: കാമുകിയുമായി ചുറ്റാന്‍ വാഹനഷോറൂമില്‍ നിന്ന് കാര്‍ മോഷ്ടിച്ചു; മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ പിടിയില്‍

21 ഐഫോണുകള്‍ ഉള്‍പ്പെടെ 36 ഫോണുകളാണ് കൊച്ചിയില്‍ നിന്ന് മോഷണം പോയത്. മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ എത്തിയത് ഡല്‍ഹിയിലെ ചോര്‍ ബസാറിലെന്നാണ് വിവരം. മൂന്ന് ഐഫോണുകളില്‍ നിന്നു ശേഖരിച്ച വിവരത്തില്‍ നിന്നാണ് സൂചന ലഭിച്ചത്.

ഫോണുകള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് മോഷണ സംഘം. ഫോണുകള്‍ പൊളിച്ച് പാര്‍ട്സ് ആക്കി വില്‍ക്കുന്നതാണ് ഈ സംഘത്തിന്റെ രീതി.

പ്രോസസര്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള ഭാഗങ്ങള്‍ ഏജന്റുമാര്‍ മുഖേന മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് തന്നെയാണ് വില്‍ക്കുന്നത്. ഫോണിന്റെ ഐഎംഇഐ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ് എത്തുന്നത് ഒഴിവാക്കാനാണ് ഈ രീതി. മോഷ്ടിക്കപ്പെട്ട ഫോണുകളെല്ലാം നിലവില്‍ സ്വിച്ച് ഓഫ് ആണ്.

അലന്‍ വോക്കറുടെ ബംഗളൂരുവില്‍ നടന്ന പരിപാടിയിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. കൊച്ചിയില്‍ നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ഫോണുകള്‍ ബംഗളൂരുവില്‍ മോഷണം പോയതായാണ് റിപോര്‍ട്ട്.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക