13
Jan 2023
Sun
13 Jan 2023 Sun

ഹൈദരാബാദ്: ഗുജറാത്ത് വംശഹത്യയ്ക്ക് നേരിട്ട് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് വ്യക്തമാക്കുന്ന വിവാദ ബിബിസി ഡോക്യുമെന്ററി ഇന്ത്യാ ദി മോഡി ക്വസ്റ്റിയന്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് പ്രദര്‍ശനം ഒരുക്കിയത്. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്ക് മോഡിയാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കുന്ന ഡോക്യുമെന്ററിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഡോക്യുമെന്ററി പങ്കുവയ്ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ ഡോക്യുമെന്ററി ബിബിസി പിന്‍വലിച്ചിരുന്നു. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച ബിബിസി പുറത്ത് വിടാനിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക