15
Sep 2026
Tue
15 Sep 2026 Tue
minister muhammed riyas omitted from national high way inauguration

ഹവാല ഇടപാടുകള്‍ക്ക് വേണ്ടി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന ആരോപണം പുച്ഛിച്ചു തള്ളി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. ‘നമ്മള്‍ ബേപ്പൂര്‍’ എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പ് തന്റെ മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയതാണ്. അതില്‍ നാട്ടിലെ വിവിധ മേഖലകളിലുള്ളവരും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും ഉണ്ട്. അത് ഹവാല ഇടപാടുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും റിയാസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • വാട്‌സാപ് ഗ്രൂപ്പ്: ‘നമ്മൾ ബേപ്പൂർ’ ഗ്രൂപ്പ് ഹവാല ഇടപാടുകൾക്കല്ല, മണ്ഡല വികസനത്തിനും മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കുമായി ഉണ്ടാക്കിയതാണെന്ന് റിയാസ്.
  • ഡയറിയിലെ കുറിപ്പുകൾ: റെഡ് ബുക്കിൽ കുറിച്ചിരിക്കുന്നത് ഭാവി ബിസിനസ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണെന്ന് വ്യക്തത.
  • അടിസ്ഥാനരഹിത ആരോപണം: വീണ ചോദ്യം ചെയ്യലിൽ ഹവാല ഇടപാട് സമ്മതിച്ചു എന്നത് തെറ്റായ വ്യാഖ്യാനമാണെന്നും ഇ.ഡിയുടേത് മികച്ച തിരക്കഥയാണെന്നും പരിഹാസം.
  • രാഷ്ട്രീയ ഗൂഢാലോചന: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ വാർത്ത പുറത്തുവിട്ടതിനെ നിയമപരമായി നേരിടുമെന്ന് റിയാസ്.

ഹവാല ഇടപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ ബേപ്പൂര്‍ എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) അയച്ച 25 പേജുള്ള കത്തില്‍ പറയുന്നതായി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതില്‍ ഒരു നമ്പര്‍ ‘മിനിസ്റ്റര്‍ റിയാസ്’ എന്നും, ഏജന്റായ സുബൈര്‍ കരുവാംപൊയിലിനെ ‘സുബൈര്‍ കൊടുവള്ളി ഹവാല’ എന്നും ഉള്‍പ്പെടെ വാരിസിന്റെ ഫോണില്‍ സേവ് ചെയ്തിട്ടുണ്ടെന്നും ഇഡിയുടെ കത്തിലുണ്ടെന്നാണ് റിപോര്‍ട്ട്. എന്നാല്‍ തന്നെയും കുടുംബത്തെയും താറടിക്കാനുള്ള തറവേലയാണ് ഇതെന്നും ഇഡിക്ക് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നല്‍കണമെന്നും റിയാസ് പറഞ്ഞു.

ഹവാല ഇടപാട് നടന്നതായി വീണ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും ഒപ്പിട്ട് നല്‍കിയെന്നുമുള്ള ആരോപണങ്ങളും റിയാസ് നിഷേധിച്ചു. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഹവാലയെ കുറിച്ച് ഒരു ചോദ്യം പോലും ചോദിച്ചില്ല. സാധാരണ ഗതിയില്‍ രേഖകള്‍ പിടിച്ചെടുത്താല്‍ അതിനടിയില്‍ ഒപ്പിടും. അതാണ് ഹവാല ഇടപാട് സമ്മതിച്ചെന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത്.

ഡയറിയിലുള്ളത് തുടങ്ങാന്‍ പോകുന്ന ബിസിനസിനെ കുറിച്ചുള്ള വിവരങ്ങളാണ്. പണത്തിന്റെ കണക്കും മറ്റും അതാണ്. അത് തെറ്റായി പ്രചരിപ്പിക്കുകയാണ്. നിയപരമായ തടസ്സങ്ങള്‍ ഉള്ളത് കൊണ്ട് കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും റിയാസ് വ്യക്തമാക്കി.

മെയ് മാസത്തില്‍ നടന്ന ചോദ്യം ചെയ്യലിലെ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നതില്‍ തന്നെ ഗൂഡാലോചനയുണ്ട്. സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമ്മേളനം വിജയകരമായി അവസാനിക്കുകയും അതിന്റെ ഭാഗമായി ഇന്ന് വന്‍ ജനകീയ റാലി നടക്കാനിരിക്കുകയും ചെയ്യുകയാണ്. അതില്‍ കരിനിഴല്‍ വീഴ്ത്താനുള്ള ശ്രമമാണ.് എന്നാല്‍, അതൊന്നും വിലപ്പോവില്ലെന്നും ഇത്തരം പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും റിയാസ് അറിയിച്ചു.

Tags: PA Mohamed Riyas, ED Allegations, Exalogic Case, Nammal Beypore WhatsApp Group, Pinarayi Vijayan, Veena T, Kerala Politics

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക