01
Feb 2024
Thu
01 Feb 2024 Thu
mohd arshads 15 year long waiting ends after 4 feet bride came to his life

മുഹമ്മദ് അര്‍ഷാദിനും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ സന്തോഷത്തിന്റെ ദിവസമായിരുന്നു കഴിഞ്ഞദിവസം. 15 വര്‍ഷം നീണ്ട വധുവന്വേഷണത്തിന് ശുഭപര്യവസാനമായ ദിവസമായിരുന്നു അത്. 3.7 അടി ഉയരക്കാരനായ മുഹമ്മദ് അര്‍ഷാദിന് ഇക്കാലയളവില്‍ നേരിട്ടത് അത്രയേറെ തിരസ്‌കരിക്കലുകളായിരുന്നു. പത്തിലേറെ നിരാസങ്ങള്‍ നേരിട്ട മുഹമ്മദ് അര്‍ഷാദിന്റെ വധുവായി നാലടി ഉയരമുള്ള 30കാരി സോനയാണെത്തിയത്.(mohd arshads 15 year long waiting ends after 4 feet bride came to his life)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയാണ് അര്‍ഷാദ്. പൊക്കക്കുറവിന്റെ പേരില്‍ അര്‍ഷാദ് നേരിട്ടത് ഒട്ടേറെ കളിയാക്കലുകള്‍. പത്തിലേറെ കുടുംബങ്ങളാണ് അര്‍ഷാദിന്റെ വിവാഹാലോചനകള്‍ നിരസിച്ചത്.

ഒടുവില്‍ മാട്രിമോണിയല്‍ സൈറ്റിലൂടെ നാലടിക്കാരിയായ സോനയെ കണ്ടുമുട്ടി. എന്നാല്‍ സോനയേക്കാള്‍ ഉയരം കുറഞ്ഞ അര്‍ഷാദിന്റെ വിവാഹാലോചന യുവതിയുടെ കുടുംബവും തള്ളി. പക്ഷേ വിധി മറ്റൊന്നായിരുന്നു. അര്‍ഷാദിന്റെ ബന്ധു നടത്തിയ ഇടപെടലില്‍ വിവാഹം സാധ്യമായി. അണിഞ്ഞൊരുങ്ങിയ മുഹമ്മദ് അര്‍ഷാദ് കാറിന്റെ സണ്‍റൂഫിലൂടെ എഴുന്നേറ്റ് നിന്ന് വിവാഹവേദിയിലേക്ക് എത്തി. തുടര്‍ന്ന് സോനയെ ജീവിതസഖിയായി ഒപ്പംകൂട്ടി. അര്‍ഷാദിനേക്കാള്‍ സന്തോഷത്തോടെ കുടുംബവും കൂട്ടുകാരുമൊക്കെ ഓടിനടന്ന് അതിഥികളെ സ്വീകരിക്കുകയും അവരെ വിരുന്നൂട്ടുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക