04
Oct 2026
Sun
04 Oct 2026 Sun
Heath minister K Muraleedharan directs to submit report over Medical instruments purchase

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാൻ ആരോഗ്യവകുപ്പ് നടപടി ശക്തമാക്കുന്നു. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ജില്ലാതലത്തിൽ നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു. മരുന്ന് ലഭിക്കുന്നില്ലെന്ന പരാതികൾ വ്യാപകമായതിനെ തുടർന്ന് ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രികളിലെ ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതികൾ നേരിട്ട് പരിശോധിക്കും. മരുന്നുകളുടെ ക്ഷാമവും വിതരണവും വിലയിരുത്തുന്നതിനൊപ്പം ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) വഴിയുള്ള മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതും സമിതിയുടെ ചുമതലയാണ്.

അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയോ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയോ നേതൃത്വത്തിലായിരിക്കും ജില്ലാതല നിരീക്ഷണ സമിതികൾ പ്രവർത്തിക്കുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക